Paper Submission 

കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മുൻ ഗവേഷകനും അദ്ധ്യാപകനുമായിരുന്ന ഡോ: കെ പി ഹരിദാസൻ്റെ സ്മരണാർത്ഥം  അദ്ദേഹത്തിൻറെ സുഹൃത്തുക്കളും സഹപ്രവർത്തകരും അധ്യാപകരും ചേർന്ന് രൂപീകരിച്ചതാണ് ഡോ: കെ. പി. ഹരിദാസൻ ഫൗണ്ടേഷൻ. സർവകലാശാല ചരിത്ര വിഭാഗത്തിലെയും എജുക്കേഷൻ വിഭാഗത്തിലെയും പൂർവ്വവിദ്യാർത്ഥി കൂടിയായ ഡോ: കെ പി ഹരിദാസൻ, 2020 ഒക്ടോബർ 15ന് തികച്ചും അപ്രതീക്ഷിതമായി നമ്മെ വിട്ടു പിരിയുകയായിരുന്നു.

ഡോ. ഹരിദാസന്റെ സ്മരണ നിലനിർത്തുന്നതിനും അദ്ദേഹം ആരംഭിച്ച ഗവേഷണ പ്രവർത്തനങ്ങൾ ഊർജസ്വലതയോടെ മുന്നോട്ട് കൊണ്ട് പോവാനും,  വിവിധ പഠന മേഖലകളിൽ,  വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യത്യസ്തങ്ങളായ പരിപാടികളാണ് ഫൗണ്ടേഷൻ ഏറ്റെടുക്കുന്നത്. ഫൗണ്ടേഷൻ  പ്രവർത്തനങ്ങളുടെ ഭാഗമായി  എല്ലാ വർഷവും മികച്ച ഗവേഷണപ്രബന്ധത്തിന് പുരസ്കാരം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഗവേഷണ മേഖലയിൽ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ പുരസ്കാരം ഏർപ്പെടുത്തുന്നത്. വിദഗ്ധരടങ്ങുന്ന മൂല്യനിർണയ സമിതിയാണ് മികച്ച ഗവേഷണ പ്രബന്ധം തെരഞ്ഞെടുക്കുക. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മൊമെൻ്റോയും ഡോ. ഹരിദാസൻ  അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒക്ടോബറിൽ നടക്കുന്ന പരിപാടിയിൽ സമ്മാനിക്കും. വിവിധ സർവകലാശാലകൾക്കു കീഴിലുള്ള പി.ജി/ എം.ഫിൽ/പി.എച്ച്.ഡി വിദ്യാർഥികൾക്ക് പ്രബന്ധങ്ങൾ സമർപ്പിക്കാൻ കഴിയും.

ഡോ. കെ.പി. ഹരിദാസൻ ഫൗണ്ടേഷൻ്റെ രണ്ടാമത് എൻഡോവ്മെൻ്റ് പുരസ്കാരത്തിനുള്ള ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിക്കുകയാണ്.  വിഷയവും വിശദാംശങ്ങളും ഇതോടൊപ്പം ചേർക്കുന്നു.

വിഷയം: ''കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഭാവി'' 

(''The Future of Higher Education in Kerala'')

നിബന്ധനകൾ

പേപ്പർ സബ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെകൊടുത്തിരിക്കുന്ന ഈമെയിൽ അഡ്രസിലോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Email :   haridasanfoundation@gmail.com

Dr. Shihabudheen T. P.     8547018074

Jidhu M. U.             9846252449

Dr. Vivek P.             9446581450

Hari Kumar C.     9496831659

The paper and other details should be send in the format prescribed in the website https://www.haridasanfoundation.in/

Last date for submitting the paper is  *20 September 2023*.

The papers selected for the first and second places by the expert panel will be awarded with certificate, citation and a cash prize.

Awards will be presented in Dr. K. P Haridasan commemoration programme to be held on *October 2023* at Calicut University campus.

General Instructions

In the event of any queries,  feel free to contact the following numbers or email.

Email :   haridasanfoundation@gmail.com

Dr. T.P Shihabudheen     8547018074

Ms. M.U Jidhu                 9846252449

Dr. P. Vivek                      9446581450

Hari Kumar C.         9496831659