Dr. K. P. Haridasan Foundation

കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മുൻ ഗവേഷകനും അദ്ധ്യാപകനുമായിരുന്ന ഡോ: കെ പി ഹരിദാസൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ സുഹൃത്തുക്കളും സഹപ്രവർത്തകരും അധ്യാപകരും ചേർന്ന് രൂപീകരിച്ചതാണ് ഡോ: കെ. പി. ഹരിദാസൻ ഫൗണ്ടേഷൻ. സർവകലാശാല ചരിത്ര വിഭാഗത്തിലെയും എജുക്കേഷൻ വിഭാഗത്തിലെയും പൂർവ്വവിദ്യാർത്ഥി കൂടിയായ ഡോ: കെ പി ഹരിദാസൻ, 2020 ഒക്ടോബർ 15ന് തികച്ചും അപ്രതീക്ഷിതമായി നമ്മെ വിട്ടു പിരിയുകയായിരുന്നു.

Haridasan K.P was born in Edayur, Malappuram. He was the youngest of four children born to K.P Kotha master and Neeli. He graduated in history from PSMO College, Thirurangadi and postgraduated from Calicut University Campus in 2004. He did his M.Ed and MPhil from the same campus and became a constant presence at the University campus for years. He joined for PhD under the supervision of Dr.P. Sivadasan on the topic "Urban Life and Malayali Identity in Popular Culture: Reading Cinema in Kerala, 1919 - 1957". Alongside academics, Haridasan was an active in student politics and was assigned various responsibilities of the researchers' organization. He was active in leading the students' struggles and protests. He submitted his PhD thesis while serving as a guest faculty in the department of history. Dr. Haridasan was in search for better placement in accedemics, when he met his untimely death on 15th october, 2020, at University Men's hostel.

സുഹൃത്തുക്കളെ,

കാലത്തിൻ്റെ കുതിപ്പിനിടയിൽ ചിലപ്പോഴൊക്കെ നാമെല്ലാം കിതച്ചുപോകാറുണ്ട്, ചിലർ വീണുപോകുന്നുമുണ്ട്. വസ്തുക്കൾ നാശോന്മുഖമാണ് എന്നാൽ ഓർമകൾ അങ്ങനെയല്ല. ഹരിയുടെ ഓർമയും നമ്മെ സംബന്ധിച്ച് തിരിച്ചുപ്പിടിക്കേണ്ട ഒന്നു തന്നെയാണ്. അത്‌എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് നമ്മുടെ ഈ കൂട്ടായ്മയും അതിന്റെ പ്രവർത്തനവും. ഇങ്ങനെ അല്ലാതെ എങ്ങനെയാണ് നാം കൂടിയിരിക്കുക. ഹരിയുടെ വിശാലമായ സൗഹൃദവും ബന്ധങ്ങളും ക്യാമ്പസിൽ എത്തുന്ന വിദ്യാർത്ഥികൾക്ക്കൂടി പകരാനുള്ള ചെറിയ ശ്രമമാണിത്. ഇത്രമേൽ നമ്മുക് വിജയിക്കാനായത് ഹരിയുടെ സൗഹൃദത്തിന്റെ വിശാലത ഒന്നുകൊണ്ടു മാത്രമാണ്. നമുക്കതു തുടരാം. എല്ലാവരും ക്യാപസിലേക്കു വരുമല്ലോ 13. 10.2021 ന്. തുടർച്ചയായ അവധിവരുന്നത് കൊണ്ടാണ് ഹരി മരണമടഞ്ഞ ഒക്ടോബർ15 ന് അനുസ്മരണം സംഘടിപ്പിക്കാൻ സാധിക്കാതെ വന്നത്. ഹരിയിടെ പി.എച്.ഡി പ്രബന്ധം പുസ്തകരൂപത്തിൽ ചടങ്ങിൽ പ്രകാശനം ചെയ്യും. ബെസ്റ്റ് പേപ്പർ അവാർഡും ഫെലോഷിപ്പും ചടങ്ങിൽ വിതരണം ചെയ്യും. കോവിഡ് മഹാമാരിയിൽനിന്നും പതുക്കെ മോചിതമാകുന്ന ഘട്ടമായതുകൊണ്ട് തന്നെ നമ്മുടെ അനുസ്മരണ സമ്മേളനം ഈ രൂപത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സുഹൃത്തുക്കൾ എല്ലാവരും വരുമെന്നും സഹകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.